Friday, February 20, 2009

മുജ്ജന്മവിലാപം


നിന്റെ പ്രണയം അറിയുമ്പോള്‍


ഞാന്‍ ഭൂമിയില്‍ മരിക്കയും


സ്വര്‍ഗ്ഗത്തില്‍ പുനര്‍ജജനിക്കയും

ചെയ്യുമായിരുന്നു

ഞാന്‍ കൂടി.

ഇരുട്ടിലേക്കൊറ്റ്യ്ക്കു

ധൃതിയില്‍ പോകും സന്ധ്യേ,

നില്‍ക്കൂ ഞാങ്കൂടിവരട്ടേ.,


ആകാശത്തു മാഞ്ഞു പോകും

മേഘങ്ങളെ...,

കൈനീട്ടിയെന്നെയും കൊണ്ടുപോകു


കടലിന്റെ ആഴക്കയങ്ങളില്‍

തലചുറ്റി വീണുപോം

ഓളങ്ങളെ

നിനക്കൊപ്പം ഞാ‍ന്‍ കൂടി

വരട്ടേ എന്നെയും

മായ്ക്കു നീ.

രാവണന്‍

എത്ര സമര്‍ത്ഥമായണവന്‍
ലാണ്ട് ചെയ്തത്?
ഹൃദയത്തിന്‍ മദ്ധ്യത്ത്
ലക്ഷ്മണരേഖയ്ക്കരുകില്‍
മിടുക്കന്‍ മിടുമിടുക്കന്‍ സുന്ദരന്‍
വന്നതൊ?
പുഷ്പ്പകവിമാനത്തില്‍ ..
രാവണനല്ലാതവന്‍ മറ്റാര്?