Wednesday, December 15, 2010

Thursday, November 18, 2010

നഗരത്തിലെവിടെക്കേയോ ഒളിച്ചിരിക്കുന്ന ഗ്രാമം

യാത്രയില്‍ കണ്ട സഹജീവജാലങ്ങള്‍.........












































































Wednesday, March 18, 2009

ചിത്രവിശേഷം

ഇനിയും വൃത്തിയാകാത്ത
ഒരു പായല്‍ ഗോളഗാത്രി,
ജ്വലിച്ചു തീരാത്ത മറ്റൊന്നു
തണുത്തു തണുത്തെന്നു അകലത്തൊരുവള്‍
കണ്ണുകണുന്നില്ലെന്നു

ഇരുട്ടില്‍ ചിമ്മി തപ്പി അനേകങ്ങള്‍.,
എല്ലാം കണ്ടും കേട്ടും ക്ഷയിച്ചും പുഷ്ടിച്ചും
വിളറി വെളുത്ത പ്രിയമുള്ള മറ്റോരുവള്‍
ഇരുണ്ട നിര്‍വികാരതയില്‍ എല്ലാറ്റിനെയും
പൊതിഞ്ഞിട്ടുണ്ടെന്നു
കറുത്തൊരു കടലാസ്സ്..


ഇനി ഈ ചിത്രം
ഒന്നു തൂക്കിയിടണം
അതിനു സ്ഥലം നോക്കുമ്പോഴാണു
പായല്‍ ഗോളത്തില്‍ നിന്നും ഒരു കൃമി വിളി
യുദ്ധാത്രെ,,!


ബ്രഷിന്റെ തുമ്പ് കൊണ്ട് ഇത്തിരി
ചോപ്പും കറുപ്പും ഒന്നു കുത്തുമ്പോള്‍
തീര്‍ന്നു ....
ആകാശത്തിനുമേല്‍ രാപ്പകലുകളെ
തൂക്കുന്ന ജോലി..

Wednesday, March 4, 2009

കുരങ്ങത്തി

ഒരമ്മൂ‍മ്മ പട്ടത്തി
ഒരാള്‍ ചോവത്തി
മറ്റൊരാള്‍ കുറത്തി
എന്നു സ്വയമവര്‍.
ഒരിക്കല്‍ അമ്മൂമ്മമാരെല്ലാം
കുരങ്ങത്തിമാരായായിരുന്നു എന്നു
ശാസ്ത്രം.
പക്ഷേ
ഇപ്പോഴും
മനുഷ്യത്തിമാരാണെന്നിവര്‍
ഒരിക്കലും
ഓര്‍ക്കാറേ ഇല്ല..

Friday, February 20, 2009

മുജ്ജന്മവിലാപം


നിന്റെ പ്രണയം അറിയുമ്പോള്‍


ഞാന്‍ ഭൂമിയില്‍ മരിക്കയും


സ്വര്‍ഗ്ഗത്തില്‍ പുനര്‍ജജനിക്കയും

ചെയ്യുമായിരുന്നു

ഞാന്‍ കൂടി.

ഇരുട്ടിലേക്കൊറ്റ്യ്ക്കു

ധൃതിയില്‍ പോകും സന്ധ്യേ,

നില്‍ക്കൂ ഞാങ്കൂടിവരട്ടേ.,


ആകാശത്തു മാഞ്ഞു പോകും

മേഘങ്ങളെ...,

കൈനീട്ടിയെന്നെയും കൊണ്ടുപോകു


കടലിന്റെ ആഴക്കയങ്ങളില്‍

തലചുറ്റി വീണുപോം

ഓളങ്ങളെ

നിനക്കൊപ്പം ഞാ‍ന്‍ കൂടി

വരട്ടേ എന്നെയും

മായ്ക്കു നീ.